തൊടുപുഴ: നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഇ.ഡി ടി.വി വിതരണം ചെയ്തു. സ്മാർട്ട്‌ഫോണോ ടി.വിയോ ഇല്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വി വിതരണം ചെയ്തത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ഒ.ബി.സി മോർച്ച ജില്ലാ പ്രഭാരി എം.എൻ. ജയചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് കെ.സി. സുന്ദരൻ, വൈസ് പ്രസിഡന്റ് വിക്രമൻ കരിമണ്ണൂർ, മണ്ഡലം സെക്രട്ടറി എം.കെ. ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.