മുട്ടം: എറണാകുളത്ത് നിന്ന് ഗ്യാസുമായി വന്ന ലോറിയും മസ്ത ലോറിയും മുട്ടം പെരുമറ്റം കനാലിന് സമീപം കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ട് 6 നാണ്‌ അപകടം നടന്നത്. മഴ പെയ്തതിനെ തുടർന്ന് ബ്രെക്ക് കിട്ടാതെ മസ്ത ലോറി ഗ്യാസ് നിറച്ച ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് പ്രദേശ വാസികൾ പറഞ്ഞു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ മസ്ത ഡ്രൈവറെ മുട്ടം എസ് ഐ പി കെ ഷാജഹാൻ, എ എസ് ഐ നവാസ് ടി എഎച്ച്, സി പി ഒ അജിൻസ്‌ എന്നിവരുടെ നേതൃത്വത്തിൽ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് പത്ത് മിനിട്ടോളം ഗതാഗതം സ്തംഭിച്ചു.