ഇടുക്കി : മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവിശല്യം രൂക്ഷമായതോടെ കരുതൽ നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പ് മേധാവികളുടെ പ്രത്യേക യോഗം ചേർന്നു. ഡീൻ കുര്യാക്കോസ് എംപി , എസ് രാജേന്ദ്രൻഎം.എൽ.എ , സബ്കളക്ടർ പ്രേംകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
വന്യജീവി ആക്രമണത്തിൽ നാശനഷ്ടം സംഭവിക്കുന്ന വ്യാപരികൾ,, കർഷകർ തുടങ്ങിയവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചും കാട്ടനകളടക്കം മൂന്നാർ ടൗണിലേക്കിറങ്ങാതിരിക്കാൻ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും യോഗം വിശകലനം ചെയ്തു. ലോക്ക് ടൗൺ ദിനങ്ങളിൽ മൂന്നാറിൽ പതിവായി കാട്ടാനകളിറങ്ങുകയും കടകൾ തകർക്കുകയും ചെയ്തിരുന്നു.മൂന്നാർ ഡി.എഫ്.ഒ കണ്ണൻ, മുൻ എം. എൽ എ ഏ.കെ മണി, വ്യാപരി വ്യാവസായി യുണിറ്റ് പ്രസിഡന്റ് ബാബു ലാൽ , വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ , വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.