അടിമാലി : അടിമാലിയിൽ നിന്ന് ഇന്നലെ 185 അന്യസംസ്ഥാന തൊഴിലാളികൾ വെസ്റ്റ് ബംഗാളിലേക്ക് മടങ്ങി. അടിമാലി ഗ്രാമപഞ്ചായത്തിൽ നിന്നും നാല് കെ.എസ്ആർടിസി ബസുകളിലായാണ് തൊഴിലാളികൾ മടങ്ങിയത്. ഇതിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. തൊഴിലാളികൾക്ക് യാത്രാവേളയിൽ കഴിക്കാനുള്ള ഭക്ഷ്യ സാധനങ്ങളും റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. വൈകിട് 3 :30 തോടെയാണ് തൊഴിലാളികളുമായി ബസുകൾ പുറപ്പെട്ടത്. രാത്രി 10 (10.6.2020) മണിയോടെ എർണാകുളത്തു നിന്നായിരുന്നു ഇവർക്കുള്ള ട്രെയിൽ.
ദേവികുളം താലൂക്കിൽ നിന്ന് ആകെ 591 അന്യസംസ്ഥാന തൊഴിലാളികളാണ് ഇതുവരെ വെസ്റ്റ് ബംഗാളിലേക്ക് തിരികെ മടങ്ങിയത്. ആദ്യഘട്ടത്തിൽ 256 പേരും രണ്ടാം ഘട്ടത്തിൽ 150 പേരും മടങ്ങി. ആദ്യ രണ്ടു ഘട്ടങ്ങളിലും താലൂക്കിന്റെ വിവിധ ഇടങ്ങിളിലുള്ളവരാണ് തിരികെ മടങ്ങിയതെന്നും അടിമാലിയിൽ നിന്ന് മടങ്ങിയവർ അടിമാലി ഗ്രാമപഞ്ചായത്തിൽതന്നെയുള്ളവരായിരുന്നെന്നും ദേവികുളം തഹസിൽദാർ ജിജി .എം കുന്നപ്പള്ളി അറിയിച്ചു. തൊഴിലാളികളുടെ വൈദ്യ പരിശോധനകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾവഴി നേരത്തെ നടത്തിയിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റുകളുമായാണ് തൊഴിലാളികൾ മടങ്ങിയത്.