തൊടുപുഴ : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വിതരണം ചെയ്യണമെന്ന് കെ.പി.എം.എസ് തൊടുപുഴ യൂണിയൻ കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് പി.ഒ കുഞ്ഞച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി.സി ശിവൻ ഉദ്ഘാടനം ചെയ്തു.