suresh

ഇടുക്കി: മികവിന്റെ തിളക്കമുള്ള മെഡലുകൾ ഏറെ കൈയ്യിലേന്തി സുരേഷ്കുമാർ എത്തുന്നു. ഇടുക്കി അഡീഷണൽ എസ്. പിയായി നിയമിതനായ എസ്.സുരേഷ്കുമാറിന് രണ്ടര പതിറ്റാണ്ടിന്റെപൊലീസ് സേവനവും അക്കാലയളവിലെ നേട്ടങ്ങളുടെ പട്ടികയുമാണുള്ളത്.

ചങ്ങനാശ്ശേരി ഡിവൈ.എസ്.പി സ്ബാനത്ത്നിന്നുമാണ് പുതിയ സ്ഥാനക്കയറ്റം. എസ്.സുരേഷ്‌കുമാർ പ്രമോഷനോടെയാണ് ഇടുക്കിക്ക് വണ്ടി കയറുന്നത്1995 ൽ സബ് ഇൻസ്‌പെക്ടറായാണ് സ്വദേശിയായ സുരേഷ്കുമാർ പൊലീസ് സേനയിലെത്തുന്നത്.കോട്ടയത്തും കുമരകത്തുമൊക്കെ എസ്. ഐ ആയി പേരെടുത്തു. 2004ൽ സർക്കിൾ ഇൻസ്‌പെക്ടറായും 2010ൽ ,ഡിവൈ.എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു.
രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ കൂടാതെ .2013ൽ സുസ്ത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചു.ഇക്കാലയളവിനുള്ളിൽ 159 ഗുഡ് സർവീസ് എൻട്രികൾ, അഞ്ച് കമന്റേഷൻ,നാല് ബാഡ്ജ് ഓഫ് ഓണർ എന്നിവ ലഭിച്ചിട്ടുണ്ട്.പെരുമ്പാവൂർ മഴുവന്നൂർ കുളങ്ങരാക്കൽ വീട്ടിൽ പരേതനായ ശങ്കരകൈമളുടെയും ശാരദാമ്മയുടെയും മകനാണ്. ഭാര്യ മഞ്ജു എസ്. ബി. ഐ. കരിങ്കുന്നം ശാഖയിൽ ഡെപ്യൂട്ടി മാനേജരാണ്. മക്കൾ: അപർണാ സുരേഷ്, അർച്ചന സുരേഷ്.