തൊടുപുഴ : അച്ചൻകവല പുഴയോരം റസിഡന്റ്സ് അസോസിയേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ കുടുംബാംഗങ്ങൾക്കും മാസ്കും ​ സാനിറ്റൈസറും ബ്ളീച്ചിംഗ് പൗഡറും വീടുകളിൽ എത്തിച്ചു.മഴക്കാല രോഗങ്ങളെ തടയുന്നതിനായി എല്ലാവരും വീടും പരിസരവും ശുചീകരിക്കാൻ തീരുമാനിച്ചു. കെ.ആർ ദിവാകരൻ,​ സി.പി സോമൻ,​ കെ.പങ്കജാക്ഷൻ,​ എൻ.എം പ്രതീഷ്,​ രാജേന്ദ്രൻ,​ ബിജു,​ സിന്ധു രാജീവ്,​ ധന്യ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.