തൊടുപുഴ: ജില്ലാ ആശുപത്രിയിലെ പുതിയ ബ്ലോക്കിൽ പ്രവർത്തനം തുടങ്ങിയ കൊവിഡ് വാർഡിലേക്ക് ബ്രാഹ്മിൻസ് ഗ്രൂപ്പ് ഐ.സി.യു കട്ടിലുകൾ എത്തിച്ചു നൽകി. ഗൃഹപ്രവേശനത്തിന് നീക്കി വച്ച ഒരു ലക്ഷം രൂപ ഇതിനായി വിനിയോഗിച്ചു. ആശുപത്രി അംഗണത്തിൽ നടന്ന ചടങ്ങിൽ ബ്രാഹ്മിൻസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു ആശുപത്രി സൂപ്രണ്ട് ഡോ. സുജ ജോസഫിന് കൈമാറി. സ്റ്റാഫ് സെക്രട്ടറി കെ.ആർ. രഘു, ഹെഡ്‌നഴ്‌സ് ഉഷാകുമാരി, പി.ആർ.ഒ റോണി ജോൺ എന്നിവർ പങ്കെടുത്തു.