തൊടുപുഴ : കൊവിഡ് 19 വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ എംപ്ളോയ്മെന്റ് രജിസ്ട്രേഷൻ കാർഡുകൾ ഓൺലൈൻ മുഖേന പുതുക്കാം. 2020 ജനുവരി മുതൽ പുതുക്കേണ്ട കാർ‌ഡുകൾ ഇത്തരത്തിൽ പുതുക്കാം. www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സേവനം പ്രയോജനപ്പെടുത്താം.