കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ പൂർവ വിദ്യർഥികളും വിദ്യാർഥികളും ഒത്തുചേർന്ന് സമാഹരിച്ച പതിനായിരത്തിൽപരം മാസ്‌കുകളുടെ വിതരണത്തിനായുള്ള മാസ്‌ക് മേളയുടെ ഉദ്ഘാടനം മാർ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തിൽ വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിച്ചു. മേളയിൽ 15ൽപരം സ്‌കൂളുകളിലെ പ്രതിനിധികൾ മാസ്‌കുകൾ ഏറ്റുവാങ്ങി. ഇ.എസ്. ബിജിമോൾ എംഎൽഎ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. റെജി എം. ചെറിയാൻ സ്വാഗതവും കോ ഓർഡിനേറ്റർ ഡോ. സോണി ജോൺ നന്ദിയും പറഞ്ഞു.