തൊടുപുഴ: ലോക്ക്‌ഡൗൺ കാലത്ത് ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ശനിയാഴ്ച രാവിലെ നടത്തുമെന്ന് ഹരിത വേദി ചീഫ് കോ-ഓർഡിനേറ്റർ ടി. ജെ. പീറ്റർ,​ ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ. ആൽബർട്ട് ജോസ് എന്നിവർ അറിയിച്ചു. മുതലക്കോടത്ത് ജോസഫ് ചാക്കോ തോട്ടത്തുമാലിയുടെ കൃഷിയിടത്തിലാണ് പച്ചക്കറികൾ കൃഷി ചെയ്തത്. ഹരിതവേദിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച അടുക്കളത്തോട്ടം പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മുനിസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും.