ദേവികുളം : താലൂക്കിലെ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജില്ലാകലക്ടർ ഇന്ന് ഓൺലൈൻ പരാതിപരിഹാര അദാലത്ത് നടത്തും. അപേക്ഷകൾ ദേവികുളം താലൂക്ക് ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിക്കും കളക്ടറുമായി വീഡിയോ കോൺഫറൻസിലൂടെ നേരിട്ട് സംവദിക്കാൻ പ്രത്യേക സമയം ലഭിക്കും.