ഇടുക്കി: ജില്ലാ ആശുപത്രിയിൽ ആയുഷ്മാൻ ഭാരതിന്റെ ആർ.ബി.എസ്.കെ കീഴിൽ ഓർത്തോപീഡിക് ഇംബ്ലാറ്റിന്റെ വിവിധ തരത്തിലുള്ള ശാസ്ത്രീയ ഉപകരണങ്ങളും മറ്റു സഹായികളും രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനും അംഗീകൃത വിതരണക്കാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പി.എം.ജെ.എ.വൈ ആർ.ബി.എസ്.കെ/ ജെ.എസ്.എസ്.കെ പദ്ധതികൾ പ്രകാരം ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്ക് എം.ആർ.ഐ/ സി.റ്റി/ യു.എസ്.ജി സ്‌കാനിംഗുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് സ്‌കാനിംഗ് സെന്ററുകൾ/ ആശുപത്രികളിൽ നിന്നുമാണ് ടെണ്ടറുകൾ ക്ഷണിച്ച. പൂരിപ്പിച്ച ടെണ്ടറുകൾ ജൂൺ 17ന് ഉച്ചക്ക് ഒരുമണിക്ക് മുമ്പായി ലഭിക്കണം.വിവരങ്ങൾക്ക് ഫോൺ 04862 232474.