ഇടുക്കി: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വണ്ണപ്പുറം, കുടയത്തൂർ ഗ്രാമപഞ്ചായത്തുകളിൽ പട്ടയക്കുടി, കൂവപ്പള്ളി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ സഹായ കേന്ദ്രങ്ങളിലേക്ക് ഓണറേറിയം വ്യവസ്ഥയിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നതിന് പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, പി.ജി.ഡി.സി.എ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ബന്ധപ്പെട്ട പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന. താൽപര്യമുള്ളവർ ജൂൺ 16 ന് രാവിലെ 10.30ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ ജാതി, വരുമാനം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ 9496070359, 9495789189.