ഇടുക്കി : ഇടുക്കി സ്വദേശികളായ 39 പ്രവാസികൾ കൂടി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നാട്ടിലെത്തി. ഏഴ് രാജ്യങ്ങളിൽ നിന്നായി പതിനാറ് വനിതകളും 23 പുരുഷൻമാരുമാണ് എത്തിയത്. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇവരെ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാക്കി.അബുദാബിയിൽ നിന്ന് അറുപത് വയസ് കഴിഞ്ഞ ഒരു പുരുഷനും അഞ്ച് വനിതകളുമടക്കം ആറ്പേരും ദുബായിൽ നിന്ന് ഒരു വനിതയും എട്ട് പുരുഷൻമാരുമടക്കം ഒമ്പത് പേരും. കുവൈറ്റിൽ നിന്ന് അഞ്ച് പുരുഷൻമാരും ഒരു സ്ത്രീയുമടക്കം എട്ട് പേരും
ലണ്ടനിൽ നിന്ന് കൊച്ചി വഴി അഞ്ച് പുരുഷൻമാരും
ജിദ്ദയിൽ നിന്ന് അഞ്ച് വനിതകളും രണ്ട് പുരുഷൻമാരു ഒമാനിൽ നിന്ന് രണ്ട് വനിതകളും ഒരു പുരുഷനുമടക്കം മൂന്ന് പേരാണെത്തിയത്.