മുട്ടം: മലങ്കര അണക്കെട്ടിലെ ആറ് ഷട്ടറുകൾ 20 സെ. മീറ്റർ വീതം ഉയർത്തി. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 39.75 മീറ്ററായി നിലനിർത്തിയിരുന്നു. കാലവർഷം മുന്നിൽ കണ്ട് അണക്കെട്ടിലെ പരമാവധി വെള്ളം തൊടുപുഴയാറ്റിലൂടെ ഒഴുക്കി വിടുന്നതിനാണ് ഷട്ടറുകൾ ഉയർത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊടുപുഴയാറ്റിലെ വെള്ളക്കെട്ടും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തികൾ നടന്നിരുന്നു. ഇതേ തുടർന്ന് പകൽ സമയങ്ങളിൽ തൊടുപുഴയാറ്റിലൂടെ കുറഞ്ഞ അളവിലാണ് വെള്ളം കടത്തി വിട്ടിരുന്നത്. ഷട്ടറുകൾ തുറന്നതിനാൽ തൊടുപുഴ - മുവാറ്റുപുഴയാറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് എം വി ഐ പി അധികൃതർ അറിയിച്ചു.