ചെറുതോണി: ഞാറു നടാൻ നിലം ഒരുക്കി അഗ്രോ മിഷൻ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഡീൻ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തിൽ ആരംഭം കുറിച്ച എം.പീസ് യൂത്ത് അഗ്രോമിഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ടാക്ടർ ഇറക്കി നിലം ഒരുക്കൽ ആരംഭിച്ചത്. നെൽ വിതയ്ക്കൽ ചടങ്ങ് കഴിഞ്ഞ ആഴ്ച്ച സംഘടിപ്പിച്ചിരുന്നു. രണ്ടാം ഘട്ടമായാണ് ടാക്ടർ ഇറക്കി നിലം ഒരുക്കുന്നത് പരിപാടികളുടെ ഉദ്ഘാടനം എം പി ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെന്റ് നിയോജക മണ്ഡലത്തിൽ യൂത്ത് അഗ്രോമിഷൻ പരിപാടി മണിയാറൻ കുടിയിൽ ആണ് പുരോഗമിക്കുന്നത്.
ഇടുക്കി കെയർ ഫൗണ്ടേഷനും കോൺഗ്രസ് ഐ വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയും സംയുക്തമായാണ് ഒരു ഹെക്ടർ പാടത്ത് നെൽകൃഷി ഇറക്കുന്ന പദ്ധതി ആരംഭിച്ചത്. അഗ്രോ യൂത്ത് മിഷൻ പഞ്ചായത്ത് ചെയർമാൻ പി ഡി ജോസഫ് അദ്ധ്യയക്ഷത വഹിച്ചു.
എം ഡി അർജുനൻ, എ പി ഉസ്മാൻ, റോയി കൊച്ചുപുര, ജോയി വർഗ്ഗീസ്. സി പി സലീം, ആൻസി തോമസ്, ആലീസ് ജോസ്, ടിന്റു സുഭാഷ്, ശശികല രാജു തുടങ്ങിയവർ നേതൃത്വം നൽകി.