ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിൽ കൃഷി വന്യമൃഗങ്ങൾ നശിപ്പിക്കുന്നതായി പരാതി. കാട്ടുമൃഗങ്ങളായ പന്നിയും കുരങ്ങുകളുമാണ് ഏക്കറുകണക്കിന് കൃഷി ദേഹണ്ഡങ്ങൾ നശിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വാഴത്തോപ്പ് ചേറ്റാനിയിൽ സി.യു ബാബുവിന്റ രണ്ടേക്കറോളം ക്യഷി സ്ഥലത്തെ വിളകൾ പൂർണ്ണമായി നശിപ്പിച്ചു, നൂറ് കണക്കിന് വാഴ, ജാതി തൈ, കൊക്കോ, ഏലം, കാപ്പി, പയർ പച്ചക്കറി കൃഷികൾ എല്ലാം കാട്ടുപന്നിയുടെ ആക്രമണത്തിൽ നശിച്ചു. സമീപ പ്രദേശത്തെ കൃഷിസ്ഥലങ്ങളിലും സമാന അവസ്ഥയാണ് ഉള്ളത്. ഇവയുടെ ശല്യം മൂലം കൃഷി പരിപാലിക്കാൻ കഴിയാത്ത അവസ്ഥയാണ് .സമീപത്തുള്ള വനത്തിൽ നിന്ന് രാത്രി സമയത്തോടെ കൂട്ടമായെത്തുന്ന കാട്ടുപന്നികളും കുരങ്ങുകളുംമാണ് ഏറ്റവും കൂടുതൽ നാശം വിതയ്ക്കുന്നത്.