bhavan

തൊടുപുഴ: അമിതമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് (ജേക്കബ്) തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിൽ നടത്തിയ നിൽപ്പ് സമരം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അനിൽ പയ്യാനിക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹുൽ പള്ളത്ത് പറമ്പിൽ സംസ്ഥാന കമ്മറ്റിയംഗം ടോമി ജോർജ് മൂഴിക്കുഴിയിൽ നിയോജക മണ്ഡലം സെക്രട്ടറി രാജു തെറ്റാലിൽ എന്നിവർ സംസാരിച്ചു.