മുട്ടം: ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആദരിച്ചു. തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം എസ്.ഐയെ ഷാളണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഗീതാകുമാരി ടീച്ചർ,​ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേണുഗോപാൽ നായർ, ജനറൽ സെക്രട്ടറി മനോജ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഷിബു ജേക്കബ്, ജില്ലാ കമ്മിറ്റി അംഗം മോഹൻദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.