തൊടുപുഴ: നെഞ്ചുവേദനയെ തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ മധുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ക്യാമ്പ് ഓഫീസിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ പ്രാഥമിക പരിശോധനകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ പനി അനുഭവപ്പെട്ടിരുന്നു. വൈകിട്ട് 3.45ന് കോട്ടയത്തെത്തിയ ഇദ്ദേഹത്തെ തീവ്രപരിചരണ വാർഡിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആൻജിയോഗ്രാമിന് വിധേയനാക്കി. ആരോഗ്യനിലയെപറ്റി ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.