കട്ടപ്പന: ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണശാലകളിലെ തൊഴിലാളികൾക്കായി മുഖാവരണങ്ങളും സാനിറ്റൈസറുകളും വിതരണം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആറ്റ്‌ലി പി.ജോൺ, പി.എം. ഫ്രാൻസിസ് എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി സജീന്ദ്രൻ പൂവാങ്കൽ, യൂണിറ്റ് സെക്രട്ടറി സുജികുമാർ, വൈസ് പ്രസിഡന്റ് ബിനോയ്, ട്രഷറർ തോമസ് സണ്ണി, ശ്രീജിത്ത്, ടിന്റോ എന്നിവർ പങ്കെടുത്തു.