ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡായ തട്ടേക്കണ്ണിയിൽ മൊബയിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാത്തതിനാൽ പ്രദേശത്തെ 180 ഓളം കുടുബങ്ങൾ ബുദ്ധിമുട്ടുന്നു. ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ ഇവിടുത്ത നാൽപ്പതിലേറെ വിദ്യാർത്ഥികളുടെ പഠനവും അനശ്ചിതത്തിലായി. എട്ട് വർഷങ്ങൾക്ക് മുൻപ് തട്ടേക്കണ്ണിയിൽ ബി.എസ്.എൻ എൽ ടവ്വർ നിർമ്മാണം ആരംഭിച്ചെങ്കിലും ഭാരിച്ച നിർമ്മാണ ചിലവ് മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ പ്രളയകാലത്ത് ഏറ്റവും കൂടുതൽ ഉരുൾ പൊട്ടിയ പ്രദേശമാണ് തട്ടേക്കണ്ണി. മൊബൈൽ ഇന്റർനെറ്റ് സേവനം ലഭ്യമാകാത്തതുമൂലം ദിവസംങ്ങളോളം പുറം ലോകവുമായി ബന്ധപ്പെട്ട വാൻ സാധിക്കാതെ ഒറ്റപ്പെട്ട് പോയിരുന്നു. സ്വകാര്യ ടെലഫോൺ കമ്പനിയും ജനവാസം കുറഞ്ഞ മേഖലയിലേയ്ക്ക് കടന്നു വരുവാൻ കൂട്ടാക്കുന്നില്ല. അടിയന്തരമായി സർക്കാരിന്റെ ഭാഗത്തുനിന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത് പഠിക്കാൻ വേണ്ട അവസരം ഒരുക്കി കൊടുക്കണമെന്ന് വാർഡ് മെമ്പർ രാജി ചന്ദ്രൻ ആവശ്യപ്പെട്ടു.