ചെറുതോണി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക, തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, പ്രവാസികളോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.സി.പി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി 15 ന് ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലും കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുമ്പിൽ ധർണ്ണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ അറിയിച്ചു. ചെറുതോണി ഹെഡ്‌പോസ്റ്റോഫീസ്, തൊടുപുഴ ബി.എസ്.എൻ.എൽ ഓഫീസ്, അടിമാലി ഹെഡ്‌പോസ്റ്റോഫീസ്, രാജാക്കാട് ഹെഡ്‌പോസ്റ്റോഫീസ്, പെരുവന്താനം ഹെഡ്‌പോസ്റ്റോഫീസ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് ധർണ്ണ സംഘടിപ്പിച്ചിട്ടുള്ളത്. ചെറുതോണി ഹെഡ്‌പോസ്റ്റോഫീസ് ധർണ്ണ രാവിലെ 10ന് ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.