കട്ടപ്പന: പാറക്കടവ്പുളിയൻമല റോഡുവശത്ത് പൊളിച്ചുമാറ്റിയ ശൗചാലയത്തിന്റെ അവശിഷ്ടങ്ങളും മാലിന്യവുമടക്കം തള്ളി. പാറക്കടവിനുസമീപം കട്ടപ്പന റോയൽ ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇന്നലെ പകൽ പിക്അപ് ലോറിയിലെത്തിച്ച് മാലിന്യം നിക്ഷേപിച്ചത്. കക്കൂസ് മാലിന്യമടക്കം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണ്.
എവിടെനിന്നോ പൊളിച്ച ശൗചാലയത്തിന്റെ ടൈലുകൾ, ഫ്‌ളഷ് ടാങ്ക്, പൈപ്പുകൾ, സിമന്റ് പൊടി ഉൾപ്പെടെയുള്ളവയാണ് സ്ഥലത്ത് തള്ളിയത്. മാലിന്യത്തിൽ നിന്നു ചില ബില്ലുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ഇവ കൊണ്ടുവന്ന പിക്അപ് വെള്ളയാംകുടി സ്വദേശിയുടേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടുകാർ കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിനു പരാതി നൽകി.