deen
ഏലയ്ക്കാ വിലയിടിവിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി കളക്ട്രേറ്റ് പടിക്കൽ നടത്തിയ സമരം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

ചെറുതോണി: ഏലയ്ക്കാവില കുത്തനെ ഇടിഞ്ഞതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയ്‌ക്കെതിരെയും ലേലം പൂർവ്വസ്ഥിതിയിൽ പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി കളക്ട്രേറ്റ് പടിക്കൽ നടത്തിയ സമരം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.വിലയിടിവ്, സാമ്പത്തികമായി തകർന്ന കർഷകരെ ഗുരുതരമായി ബാധിക്കുമെന്നും ഇത് രാജ്യത്തിനുതന്നെ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അടിയന്തിരമായി ന്യായവില കൃഷിക്കാർക്ക് ഉറപ്പുവരുത്തണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എം.പി പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും ലേലത്തിൽ പങ്കെടുക്കാൻ ആളുകൾ എത്തുന്നതിനുവേണ്ട നടപടികൾ കൈക്കൊള്ളാൻ ഗവൺമെന്റുമായും ജില്ലാ കളക്ടറുമായും ചർച്ചനടത്തും. ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം ഇ.എം ആഗസ്തി, പി.കെ രാമകൃഷ്ണൻ, വർക്കി പൊടിപ്പാറ,ജനാർദ്ധനൻ പായിപ്ര, അരുൺ പൊടിപ്പാറ, റോയി ചാത്തനാട്ട്, സൂട്ടർ ജോർജ്, എം.കെ സുശീലൻ, ജോയി വർഗ്ഗീസ്, അജയ് കളത്തുകുന്നേൽ, ശശികല രാജു, ശിവരാമൻ ചെട്ടിയാർ തുടങ്ങിയവർ പ്രസംഗിച്ചു.