ഇടുക്കി : കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ തലത്തിൽ സൗജന്യ വെബ് കോഴ്‌സ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെ നടത്തും. ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ ഹോട്ടൽ റസ്റ്റോറന്റ്, ബേക്കറി, റ്റീ ഷോപ്പ്, ലോഡ്ജ്, റിസോർട്ട് തുടങ്ങിയ ഭക്ഷണ ഉല്പാദന വിതരണ മേഖലയിലുള്ളവർക്കായാണ് വെബ് കോഴ്‌സ് നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു അറിയിച്ചു. കേന്ദ്ര ഗവ. അംഗീകാരമുള്ള ഇൻസൈറ്റ് എന്ന ഏജൻസിയാണ് കോഴ്‌സ് നടത്തുന്നത്. കൊറോണ പ്രതിസന്ധിയിൽ ഭക്ഷണ വിതരണ മേഖലയിലുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് സൂം ആപ്പിലൂടെ നടക്കുന്ന കോഴ്‌സിൽ പ്രധാനം. ജില്ലാ അസി. കമ്മീഷണർ ഫുഡ് സേഫ്റ്റി എൻ.പി. രമേഷ് തുടങ്ങിയവർ പങ്കെടുക്കും. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ സാധിക്കുന്നവർ മാത്രം സ്ഥാപനങ്ങൾ പ്രവർത്തിക്കാനും സാഹചര്യമില്ലാത്തവർ പാർസൽ മാത്രമായി തുടരാനാണ് അസ്സോസിയേഷൻ നല്കിയിട്ടുള്ള നിർദ്ദേശം. അപ്രായോഗിക നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ.എച്ച്.ആർ.എ കത്തു നല്കിയിട്ടുണ്ട്. എന്നാൽ രോഗവ്യാപനം ഉണ്ടാവാതിരിക്കാൻ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങൾ പലരും പ്രയോജനപ്പെടുത്തുന്നില്ലാത്തതുംമുഴുവൻ ആളുകളും പ്രയോജനപ്പെടുത്തി രോഗവ്യാപന മുൻകരുതലുകളിൽ സജീവ പങ്കാളിത്വം ഉറപ്പുവരുത്തണമെന്നും അസ്സോസിയേഷൻ ആവശ്യപ്പെട്ടു.