തൊടുപുഴ: കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ജിംനേഷ്യങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് ബോഡി ബിൽഡിംഗ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷൻ ഓഫ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ഡംബൽ ഉയ‌ത്തി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സംഘനയുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് ഇന്ന് തന്നെ തുറന്ന കത്തെഴുതുമെന്നും എം.പി ഉറപ്പ് നൽകി. അസോസിയേഷൻ പ്രസിഡന്റ് അനസ് ഇബ്രാഹിം അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സജിത്ത് റസാക്ക്, ട്രഷറർ പ്രമോദ് ഭാരവാഹികളായ റിസ്വാൻ, കുട്ടൻ, അമൽ, ജയ്‌മോൻ, ബ്രിന്റോ, അനൂപ്, അമൽ എന്നിവർ സംസാരിച്ചു.