തൊടുപുഴ: ഭീമമായ വൈദ്യുതി ബില്ല് നൽകി ജനങ്ങളെ ദുരിതത്തിലാക്കുന്ന സർക്കാർ നിലപാടിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മുനിസിപ്പൽ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ കെ.എസ്ഇബി ഓഫീസിന് മുന്നിൽ നടന്ന സമരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എം.എം. ബഷീർ, ടി.എസ്. ഷംസുദീൻ, എം.എ. കരിം, സി.കെ. ജാഫർ എന്നിവർ സംസാരിച്ചു. കരിമണ്ണൂർ വൈദ്യുതി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം മുസ്ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പി.എൻ. സീതി ഉദ്ഘാടനം ചെയ്തു. ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം പ്രസിഡന്റ് എം.കെ. നവാസ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം വൈദ്യുതി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ. യൂനുസ് ഉദ്ഘാടനം ചെയ്തു. അടിമാലിയിൽ നിയോജക മണ്ഡലം പ്രസിഡന്റ് എം.ബി. സൈനുദീൻ ഉദ്ഘാടനം ചെയ്തു.