തൊടുപുഴ: ഇന്ധന വിലവർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ സൈക്കിൾ സവാരി നടത്തി. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിൽ നിന്ന് ആരംഭിച്ച് ഗാന്ധി സ്‌ക്വയർ അമ്പലം ബൈപാസ് ടെലിഫോൺ എക്‌സ്‌ചേഞ്ച് വഴി പ്രതിഷേധ സൈക്കിൾ സവാരി ടൗണിൽ പര്യടനം നടത്തി. ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നിട്ടും പെട്രോളിനും ഡീസലിനും പാചകവാതകത്തിനും തുടർച്ചയായി അന്യായമായി വിലവർധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സമരം ഉത്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.സി. അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.