ഇടുക്കി : ഡിറ്റിപിസി യുടെ ആഭിമുഖ്യത്തിൽ ചെറുതോണി പാറേമാവിൽ ഹോട്ടൽ മഹാറാണി എന്ന സ്ഥാപനം ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. വിശാലമായ പാർക്കിംഗ് സൗകര്യവും താമസ സൗകര്യവും വെജ്‌നോൺവെജ് റെസ്റ്റോറന്റുമാണ് സ്ഥാപനത്തിന്റെ പ്രത്യേകത. ടൂറിസം വകുപ്പ് നിർമ്മിച്ച് ഡിറ്റിപിസിക്ക് കൈമാറിയ വഴിയോര വിശ്രമ കേന്ദ്രം ഡിറ്റിപിസി എക്‌സിക്യൂട്ടിവ് കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് ഹോട്ടലായി പ്രവർത്തിപ്പിക്കുന്നത്. ഹോട്ടൽ മഹാറാണി സംരഭകരാണ് സ്ഥാപനം വാടകക്കെടുത്തിരിക്കുന്നത്. കെട്ടിടനവീകരണവും അടിസ്ഥാനസൗകര്യങ്ങളും കിച്ചണും ഡിറ്റിപിസി സജ്ജീകരിച്ചു. ഇടുക്കി ഡാം സന്ദർശനാനുമതി സീസണിൽ ഒരുലക്ഷത്തിലധികം സഞ്ചാരികൾ ജില്ലാആസ്ഥാനത്ത് വന്നുപോകുന്നുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുളളവർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുളള സ്ഥാപനത്തിൽ ആവശ്യമായവർക്ക് വിശ്രമസൗകര്യവും താമസത്തിന് രണ്ട് ഫാമിലി റൂമും ചൈനീസ് വിഭവങ്ങളുൾപ്പെടെയുളള ഭക്ഷണങ്ങളും ന്യായവിലയ്ക്ക് ലഭ്യമാണെന്ന് ഡിറ്റിപിസി സെക്രട്ടറി ജയൻ പി വിജയൻ പറഞ്ഞു.