തൊടുപുഴ: കൊവിഡ്19 ന്റെ സാഹചര്യത്തിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ എത്തുന്നവരെ തെർമ്മൽ സ്‌കാനിംഗിന് ശേഷമാണ് ഓഫീസിൽ പ്രവേശിപ്പിക്കുന്നത്. ഓഫീസിൽ എത്തുന്നവർ സാമൂഹ്യ അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും കൈകൾ സോപ്പിട്ടുകഴുകിയതിനുശേഷം മാത്രം ഓഫീസിൽ പ്രവേശിക്കണമെന്നും അധികൃതർ അറിയിച്ചു.