കാഞ്ഞാർ: പബ്ലിക് ലൈബ്രറിയുടെയും അറക്കുളം ബി.ആർ.സി സമഗ്രശിക്ഷ കേരളയുടെയും ആഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. കുടയത്തൂർ പഞ്ചായത്ത് സമിതിയുടെ നിർദ്ദേശപ്രകാരം പരിസരപ്രദേശങ്ങളിൽ ടി.വി, ഓൺലൈൻ സൗകര്യം എന്നിവ ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ലൈബ്രറിയിൽ ഓൺലൈൻ ക്ലാസുകൾ സജ്ജീകരിച്ചത്. ബി.പി.സി മുരുകൻ വി. അയത്തിലിന്റെ നേതൃത്വത്തിൽ ട്രെയിനർ വിനീഷ്യ എസ്, ക്ലസ്റ്റർ കോർഡിനേറ്റർമാരായ ബിന്ദു ജി.ആർ, നീതു എം.എം, റിസോഴ്‌സ് അദ്ധ്യാപിക മിനു ജേക്കബ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ. സുരേഷ് കുമാർ, ലൈബ്രറി ഭാരവാഹികളായ പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ, സെക്രട്ടറി മുഹമ്മദ് ഹനീഫ, ലൈബ്രേറിയൻ ടി.കെ. ബഷീർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.