തൊടുപുഴ: ജോയിൻ ഇൻ ജോയിന്റ് എന്ന പേരിൽ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടി.വി. ചലഞ്ചിലൂടെ ലഭിച്ച ടി.വികൾ സ്‌കൂളുകൾക്ക് വിതരണം ചെയ്തു. മിനി സിവിൽ സ്റ്റേഷൻ സമുച്ചയത്തിൽ
നടന്ന ചടങ്ങിൽ തൊടുപുഴ തഹസീൽദാർ വി.ആർ. ചന്ദ്രൻ സ്‌കൂൾ അധികൃതർക്ക് ടി.വികൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ അദ്ധ്യക്ഷതവഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ പി.പി. ജോയി,
ഡബ്ല്യു.സി.സി ജില്ലാ സെക്രട്ടറി എ. സുരേഷ് കുമാർ, ജോയിന്റ് കൗൺസിൽ ജില്ലാ
ജോയിന്റ് സെക്രട്ടറി ജി. രമേശ്, മേഖല പ്രസിഡന്റ് എ.കെ. സുഭാഷ്, മേഖല
സെക്രട്ടറി ഡി.കെ. സജിമോൻ, ജില്ലാ കമ്മിറ്റി അംഗം സി.എ. ശിവൻ എന്നിവർ
സംസാരിച്ചു.