gowdham

കട്ടപ്പന: ഏലത്തോട്ടത്തിലെ കുളത്തിൽ വീണ് പതിനൊന്ന് വയസുകാരൻ മരിച്ചു. വണ്ടൻമേട് പഞ്ചായത്ത് 15ാം വാർഡിൽ ഇഞ്ചപ്പടപ്പ് സ്വദേശികളായ വേൽമുരുകൻഈശ്വരി ദമ്പതികളുടെ മകൻ ഗൗതമാണ് മരിച്ചത്. തമിഴ്‌നാട് പുതുപ്പാടി ഗവ. സ്‌കൂളിലെ വിദ്യാർഥിയായ ഗൗതം ലോക്ക് ഡൗണിനെത്തുടർന്ന് വണ്ടൻമേട്ടിലേക്കു തിരിച്ചെത്തിയിരുന്നു. തൊഴിലാളികളായ മാതാപിതാക്കൾ തോട്ടത്തിൽ ജോലിക്കു പോയപ്പോൾ ഗൗതമിനെയും ഒപ്പം കൊണ്ടുപോയിരുന്നു. ചെരുപ്പ് കണ്ട തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കുളത്തിൽ വീണതാകാമെന്നാണ് നിഗമനം. സംസ്‌കാരം നടത്തി. ദേവി ഇളയ സഹോദരിയാണ്.