coolar

നെടുങ്കണ്ടം: സംഭരിക്കുന്ന കാർഷികവിളകൾ കേടുവരാതെ സൂക്ഷിക്കാൻ സീറോ എനർജി കൂൾ ചേമ്പർ നെടുങ്കണ്ടം ബ്ലോക്ക് ലെവൽ ഫെഡറേറ്റഡ്
മാർക്കറ്റിൽ ഒരുങ്ങി. ഇവിടെ എത്തുന്ന പച്ചക്കറികൾ ഒരാഴ്ചയോളം കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കുമെന്നതാണ് ഈ കൂൾ ചേമ്പറിന്റെ
പ്രത്യേകത. കൊവിഡ് 19 നെ തുടർന്ന് മാർക്കറ്റിൽ സംഭരിച്ച കാർഷിക ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ കേടായി നശിച്ചിരുന്നു. ഇതിനെ തുടർന്നാണ് നെടുങ്കണ്ടം കൃഷിഭവന്റെ സഹായത്തോടെ സീറോ എനർജി കൂൾ ചേമ്പർ നിർമ്മിക്കുവാൻ തീരുമാനിച്ചതെന്ന്
ബിഎൽഎഫ്ഒ അസി.ഡയറക്ടർ രഞ്ജിത് രാജ് പറഞ്ഞു. ചുടുകട്ടകൊണ്ട് രണ്ട് അടുക്കുകളായി നിർമ്മിച്ച കൂൾ ചേമ്പറിന് ആറ് അടി നീളവും, മൂന്നടി
വീതിയും നാലടി ഉയരവും ഉണ്ട്. അര അടി വീതിയിൽ നിർമ്മിച്ചിരിക്കുന്ന കള്ളികളിൽ മണൽ നിറയക്കും. ഒപ്പം ഇതിന്റെ അകവശത്ത് അടിഭാഗത്തായി ഒരുചുടുകട്ട കനത്തിലും മണൽ നിറയ്ക്കും. വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്നപൈപ്പുകൾ വഴി തുള്ളിനന സാദ്ധ്യമാക്കും. ഇതുവഴി സീറോ എനർജി കൂൾചേമ്പറിൽ മുഴുവൻ സമയവും ഈർപ്പം നിലനിർത്താനും കഴിയും.തെങ്ങിൻ പലകകൾ അടപ്പായി ഉപയോഗിച്ച് ഇവ മൂടും. ഇതിൽ 12 പെട്ടിപച്ചക്കറി ഉൽപ്പന്നങ്ങൾ കേടുകൂടാതെ ഒരാഴ്ചവരെ സൂക്ഷിക്കാൻസാധിക്കുമെന്ന് ബിഎൽഎഫ്ഓ പ്രസിഡന്റ് ജെസി കുര്യൻ പറഞ്ഞു.നെടുങ്കണ്ടം ബ്ലോക്കിന്റെ കീഴിൽ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലെ 26ക്ലെസ്റ്ററുകളിൽ ഉത്പ്പാദിപ്പിക്കുന്ന കാർഷിക വിളകളാണ് ഇതുവഴിവിറ്റഴിക്കുന്നത്. രാജാക്കാട്, രാജകുമാരി, സേനാപതി, നെടുങ്കണ്ടം,കരുണാപുരം, പാമ്പാടുംപാറ, ഉടുമ്പൻചോല എന്നി ഗ്രാമപഞ്ചായത്തിലെ നൂറ്കണക്കിന് കർഷകർക്ക് ഇവിടെ വിറ്റഴിക്കുന്ന അവരുടെ ഉത്പ്പന്നങ്ങൾക്ക് ന്യായ വില ലഭിക്കും. സിറോ എനർജി കൂൾ ചേമ്പറിലെപച്ചക്കറികൾ കേട് കൂടാതെ അടുത്ത ദിവസങ്ങളിൽ മറ്റ്മാർക്കറ്റുകളിൽ വിറ്റഴിക്കാനും സാധിക്കുമെന്നതിനാൽ കർഷകർ ഏറെഉപകാരപ്രദവുമാണ്.