തൊടുപുഴ: തൊടുപുഴ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭൂഗർഭ ജലവകുപ്പിന്റെ ആഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി. ജീവനക്കാർ പലരും കൃത്യമായി ആഫീസിലെത്തുന്നില്ലെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. തൊടുപുഴയിലെ ആഫീസിൽ ആകെ 24 ജീവനക്കാരാണുള്ളത്. ഇതിൽ എട്ട് പേർ ഒരു കാരണവും അറിയിക്കാതെ അവധിയിലായിരുന്നെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി അറിയിച്ചു.