മുട്ടം: യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന യൂത്ത് കെയർ പരിപാടിയുടെ ഭാഗമായി മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട്‌ ടി.വിയും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ പൂച്ചക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹീം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ചാർലി ആന്റണി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേമ്പി വണ്ടനാനി, ദലിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.കെ. ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ ചെറിയാൻ, വാർഡ് മെമ്പർ ഷൈജ ജോമോൻ എന്നിവർ സംസാരിച്ചു.