മുട്ടം: അമിത വൈദ്യുതി ചാർജ് ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന കെ.എസ്.ഇ.ബിയുടെ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മുട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ്സ്റ്റേഷൻ ഉപരോധിച്ചു. ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി പി.എം. സുബൈർ അദ്ധ്യക്ഷത വഹിച്ച ഉപരോധം എം.കെ. സുധീർ ഉദ്ഘാടനം ചെയ്തു.