vegitable

തൊടുപുഴ: ഗാന്ധി ദർശൻ വേദി തുടക്കം കുറിച്ച ഹരിതം അടുക്കളത്തോട്ട പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.തൊടുപുഴ നഗരസഭ 14 ാം വാർഡിൽ ജോസഫ് ചാക്കോ തോട്ടത്തുമാലിയുടെ കൃഷിയിടത്തിൽ നടത്തിയ വിളവെടുപ്പ് മുനിസിപ്പൽ ചെയർപേഴ്‌സൻസിസിലി ജോസ് ഉദ്ഘാടനം ചെയ്തു.ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ ആൽബർട്ട് ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹരിത വേദി ചീഫ് കോർഡിനേറ്റർ ടി ജെ പീറ്റർ നിയോജക മണ്ഡലം ചെയർമാൻ ജോർജ്ജ് ജോൺ കൊച്ചുപറമ്പിൽ കൗൺസിലർമാരായ സി കെ ജാഫർ കെ എം ഷാജൻ എന്നിവരും സെബാസ്റ്റ്യൻ കൊച്ചടിവാരം'രാമകൃഷ്ണൻ , തോമസ് മൂലയിൽ ,പിബി മണികണ്ഠൻ ,കെ.എൻ. ശിവദാസൻ അരുൺ കൃഷ്ണപിഎം തുടങ്ങിയവർ പങ്കെടുത്തു.