തൊടുപുഴ: അമിത വൈദ്യുതി ബില്ലിനെതിരെ യു.ഡി.എഫ് ആരംഭിച്ചിരിക്കുന്ന സമര പരിപാടികളുടെ ഭാഗമായി 17ന് രാത്രി ഒമ്പത് മുതൽ മൂന്ന് മിനിറ്റ്‌ നേരം വൈദ്യുതി ദീപങ്ങൾ അണച്ച് പ്രതിഷേധിക്കും. ലോക്ഡൗൺ കാലത്തെ വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുന്നതിന് പകരം അമിത ബിൽ ഈടാക്കുന്നത് നഗ്നമായ ചൂഷണമാണ്. രണ്ടു മാസം കൂടുമ്പോൾ ബിൽ നൽകുന്ന നിലവിലുള്ള രീതി അവസാനിപ്പിച്ച് മാസാമാസം ബിൽ നൽകിയാൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. സാധാരണക്കാർ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യം കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരമാണ്. കൊവിഡ് പ്രതിരോധത്തിൽ ലോക മാതൃകയാണെന്ന് വീമ്പു പറയുന്ന സംസ്ഥാന സർക്കാർ കേരള ജനതയെ ദ്രോഹിക്കുന്ന കാര്യത്തിൽ ഒന്നാമതാണ്. ദുർവാശി വെടിഞ്ഞ്‌ ലോക്ക്‌ഡൗൺ കാലത്തെ വൈദ്യുതി ബില്ലുകൾ എഴുതിതള്ളണമെന്നും യു.ഡി.എഫ്‌ നേതാക്കൾ ആവശ്യപ്പെട്ടു.