തൊടുപുഴ : ഓൺലൈനായി ക്ലാസ്സുകൾ ലഭിക്കാൻ ഉള്ള ഉപകരണങ്ങൾ പ്രാപ്യമല്ലാത്ത കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം കിട്ടുന്നതിന് വേണ്ടി ജില്ലയിലെ വ്യവസായ സംരംഭങ്ങളുടെ സഹായത്തോടെ ജില്ലാ വ്യവസായ കേന്ദ്രം 25 എൽ.ഇ.ടി ടെലിവിഷനുകൾസമാഹരിച്ചു.ഇവ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇൻ ചാർജ് രഞ്ജിത് ബാബു, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസിന് കൈമാറി. തൊടുപുഴ താലൂക്ക് വ്യവസായ ഓഫീസർ രെഞ്ജു മാണി, വ്യവസായ വികസന ഓഫീസർ ബാബുരാജ് എന്നിവർ പങ്കെടുത്തു.