തൊടുപുഴ: നെടിയശാല സെന്റ് മേരീസ് യു.പി സ്‌കൂളിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് എച്ച്.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. പദ്മഭൂഷൻ സ്‌കൂൾ ഹെഡ് മാസ്റ്ററിന് ടി.വി കൈമാറി. ബി.ജെ.പി മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ്, എച്ച്.ഇ.എഫ് തൊടുപുഴ ചാപ്‌റ്റർ പ്രസിഡന്റ് കൃഷ്ണകുമാർ, ട്രഷറർ ശ്യാം, എക്‌സി. മെമ്പർ വിനോദ് ബാലകൃഷ്ണൻ, പ്രശാന്ത് കെ.എസ് എന്നിവർ പങ്കെടുത്തു.