തൊടുപുഴ: ഓൺലൈൻ പഠനം മുടങ്ങിയവർക്ക് കൈത്താങ്ങായി കെ.എസ്.യു. വീട്ടിൽ ടി.വി ഇല്ലാത്തത് മൂലം ഓൺലൈൻ പഠനം മുടങ്ങിയ അഞ്ച് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മുട്ടം എൻജിനീയറിംഗ് കോളേജിലെ മുൻകാല കെ.എസ്‌.യു പ്രവർത്തകരുടെ സഹായത്താൽ അഞ്ച് സ്മാർട്ട് ടെലിവിഷനുകൾ നൽകി. കൊവിഡ് പ്രതിസന്ധി മൂലം കഷ്ടപ്പെടുന്ന പ്രവാസികൾക്ക് കൈത്താങ്ങായി മുൻകാല കെ.എസ്.യു നേതാക്കൻമാരുടെ കൂട്ടായ്മ പത്ത് എയർ ടിക്കറ്റുകളും നൽകിയിരിന്നു. സ്മാർട്ട് ടെലിവിഷനുകൾ മുൻകാല കെ.എസ്.യു പ്രവർത്തകരിൽ നിന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഏറ്റുവാങ്ങി. മുട്ടം മാത്തപ്പാറയിൽ നടന്ന വിതരണ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ നിർവഹിച്ചു.