തൊടുപുഴ : ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തൊടുപുഴ ഓഫീസിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 3 ന് മന്ത്രി എം.എം. മണി നിർവ്വഹിക്കും. കോതായിക്കുന്നിൽ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ടൗൺപ്ലാസ ബിൽഡിങ്ങിലാണ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. തൊടുപുഴ മുൻസിപ്പൽ ചെയർ പേഴ്‌സൺ സിസിലി ജോസ് അദ്ധ്യക്ഷത വഹിക്കും.സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഷേർളി എസ്. കോർബാങ്കിങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. മുൻസിപ്പൽ കൗൺസിലർ സുമമോൾ സ്റ്റീഫൻ സന്നിഹിതയാകും. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന പൊതുസമ്മേളനം ഒഴിവാക്കിയാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. 46 വർഷക്കാലമായി ഇടുക്കി കോളനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ ആദ്യത്തെ ബ്രാഞ്ചാണ് തൊടുപുഴയിൽ ആരംഭം കുറിക്കുന്നത്. അംഗങ്ങൾക്കും നിക്ഷേപകർക്കും ആധുനിക സേവനങ്ങൾ ഇവിടെ നിന്നും ലഭ്യമാകും.