തൊടുപുഴ: ആയുർവേദ മേഖല ആരംഭിച്ച ആയുഷ് ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ജില്ലയിലെ പ്രവർത്തനങ്ങൾഇന്ന് തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുന്നു . കൊവിഡ്19 ന്റെ നിയന്ത്രണ മാനദണ്ഡങ്ങൾ ക്കനുസരിച്ച് പ്രവർത്തിക്കുന്ന ഈ ക്ലിനിക്കുകളിലെ രോഗപരശോധന സൗജന്യമായിരിക്കും. ക്ലിനിക്കുകളുടെ ജില്ലാ തല ഉദ്ഘാടനം തൊടുപുഴയിൽ കാഞ്ഞിരമറ്റത്തുള്ള മർമ്മ യോഗി ആയുർവേദ ഹോസ്പിറ്റലിൽ ഇന്ന് 11 ന് പി ജെ ജോസഫ് എംഎൽഎ നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ്, വാർഡ് കൗൺസിലർ മായ ദിനു, ആരോഗ്യ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും ആയുർവേദ മെഡിക്കൽ അസോസയേഷൻ ഓഫ് ഇന്ത്യ, ആയുർവേദ മെഡിസിൻ മാനുഫാക്ചറിങ് അസോസയേഷൻ, അസോസയേഷൻ ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസയേഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ,എന്നീ സംഘടനകൾ ചേർന്നാണ് സംസ്ഥാനത്തെ പ്രതിരോധ ക്ലിനിക്കുകളുടെ ടെ പ്രവർത്തനം സംഘടിപ്പിച്ചിട്ടുള്ളത് ..ആയുഷ് ഷീൽഡ് ക്ലിനിക്കുകൾ എല്ലാ വൈദ്യശാല കളിലും ഹോസ്പിറ്റലുകളിലും ആഴ്ചയിൽ നിശ്ചിതദിവസം നിശ്ചിതസമയത്ത് പ്രവർത്തിക്കുന്നതാണ് .കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ജില്ലയിലെ പ്രധാനപ്പെട്ട ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിൽ ഈ സേവനം ലഭ്യമാകുമെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസയേഷൻ ജില്ലാ സെക്രട്ടറി ഡോ:മനോജ് ചന്ദ്രശേഖർ അറിയിച്ചു