cheeni
വണ്ടൻമേട് നായർസിറ്റി കോയിക്കൽ കൃഷ്ണൻകുട്ടിയുടെ പുരയിടത്തിൽ നിന്നു ലഭിച്ച 5.3 കിലോഗ്രാം തൂക്കമുള്ള ഭീമൻ ചീനിക്കിഴങ്ങ്.

കട്ടപ്പന: വണ്ടൻമേട് നായർസിറ്റി കോയിക്കൽ കൃഷ്ണൻകുട്ടിയുടെ കൃഷിയിടത്തിലുണ്ടായ മധുരക്കിഴങ്ങിന്റെ തൂക്കം 5.3 കിലോഗ്രാം. അയൽവാസി നൽകിയ ചീനിപ്പടല മാസങ്ങൾക്ക് മുമ്പ് നട്ട് ജൈവവളം പ്രയോഗിച്ചുപോന്നിരുന്നു. ഭീമൻ ചീനിക്കിഴങ്ങ് ലഭിച്ചവിവരം കാർഷിക ഗവേഷകരെ അറിയിച്ചിട്ടുണ്ട്. മികച്ച കർഷകൻ കൂടിയായ കൃഷ്ണൻകുട്ടിക്ക് കൃഷിവകുപ്പിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഏലത്തിനുപുറമേ നിരവധി പച്ചക്കറികളും ഇദ്ദേഹം കൃഷിചെയ്യുന്നു.