തൊടുപുഴ: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് ഇനി ആരുമായും ചർച്ചയ്ക്കില്ലെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.​ ജോസ് കെ. മാണിയുടെ നിലപാടിൽ അയവ് വരുമെന്നാണ് പ്രതീക്ഷ. നിലപാടിൽ അയവ് വരുത്താൻ യു.ഡി.എഫ് ശ്രമിക്കുന്നുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം ജോസ് വിഭാഗം രാജി വെച്ചതിന് ശേഷമേ ഇനി യു.ഡി.എഫ് യോഗത്തിനുള്ളൂവെന്ന് ജോസഫ് ആവർത്തിച്ചു.