samaram
യൂത്ത് കോൺഗ്രസിന്റ നേതൃത്വത്തിൽ നടന്ന ബൈക്ക് തള്ളിയുള്ള പ്രതിക്ഷേധ സമരം

ചെറുതോണി: കൊവിഡ് കാലത്ത് ഇന്ധന വിലവർദ്ധന അടിച്ചേൽപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഭാഗമായി യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ ഇരുചക്രവാഹനം തള്ളി. കൊറോണ ഭീതിയിൽ ജനങ്ങൾ ഭയചകിതരായി കഴിയുമ്പോൾ ജോലിയും കൂലിയും മുടങ്ങി നിരവധി ആളുകൾ ജീവിതം തള്ളിനീക്കാൻ കഷ്ടപ്പെടുന്ന സമയത്ത് പെട്രോൾ ഡീസൽ വില വർധനയിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ ദ്രോഹിക്കുമ്പോൾ വൈദ്യുത ബില്ലിലൂടെ ജനദ്രോഹ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ അതി ശക്തമായ സമരപരിപാടികളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു വരുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മോബിൻ മാത്യു പറഞ്ഞു. സമരത്തിന് യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോബിൻ മാത്യു, ജില്ലാ ജന.സെക്രട്ടറി സോയിമോൻ സണ്ണി നേതാക്കളായ പി സി ജിബു,ജെറിൻ ജോജോ, അജിത്ത് ആന്റണി, സിബി മാത്യു, ഷെബീർ, ലിബിൻ ജോസഫ്, ബിജോ തുടങ്ങിയവർ നേതൃത്വം നൽകി.