prabeesh
ഒബിസി മോർച്ച ജില്ലാ ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് പി.പ്രബീഷ്അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു

പീരുമേട് : പട്ടിണിമരണങ്ങളിലേക്കും ആത്മഹത്യയിലേക്കും തോട്ടം തൊഴിലാളികൾ എത്താതിരിക്കണമെങ്കിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഒബിസി മോർച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു പീരുമേട് റ്റീ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രണ്ട് എസ്റ്റേറ്റുകളും എം എം ജെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗമൺ,, കോട്ടമല, ബോണാമി എന്നീ എസ്റ്റേറ്റുകളും വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. എൽ ഡി എഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് പത്രികയിൽ ഈ തോട്ടങ്ങൾ തുറന്നു കൊടുക്കും എന്നും തൊഴിലാളികളുടെ തൊഴിൽ ഉറപ്പു വരുത്തുമെന്നും പറഞ്ഞിരുന്നു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന തകർന്ന് വീഴാറായ ലയങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്.ഈ ലയങ്ങൾക്ക് പകരമായി പുതിയ ഭവന പദ്ധതികൾ നടപ്പിലാക്കുമെന്നും പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർതോട്ടംതൊഴിലാളി മേഖലയെ അപ്പാടെ അവഗണിക്കുകയാണ്.. നിരവധി പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന തോട്ടം തൊഴിലാളികൾ അയൽ ജില്ലകളിലും അയൽ സംസ്ഥാനങ്ങളിലും പോയി അടുക്കള ജോലി ചെയ്താണ് കുടുബം പുലർത്തുന്നത്. ലോക് ഡൗൺ കാലത്ത് തോട്ടങ്ങളിൽ നിന്നും തനിയെ തേയില കൊളുന്ത് എടുത്തു വിറ്റിരുന്ന തൊഴിലാളികൾക്ക് അതിനു മാർഗ്ഗം ഇല്ലാതെയായതായി . ജില്ലാ പ്രസിഡന്റ് പി പ്രബീഷ് അദ്ധ്യയക്ഷത വഹിച്ച യോഗത്തിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് വിഎസ് രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലി പറമ്പിൽ, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെകെ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.